Mumbai: Search on for ‘suspicious men’ spotted along coastline

മുംബൈ: ഉറാനില്‍ സംശയകരമായ സാഹചര്യത്തില്‍ തോക്കുധാരികളെ കണ്ടുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നാവികസേന നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. എന്നാല്‍, മഹാരാഷ്ട്രാ പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ജാഗ്രത പാലിക്കുന്നുണ്ട്.

ഭീകരര്‍ എത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.

തീവ്രവാദികളെന്ന് സംശയിക്കുന്ന ആറുപേരെ കണ്ടുവെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പറഞ്ഞത്. മുഖംമൂടി ധരിച്ച പാക് വേഷധാരികളുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് വിവിധ ഏജന്‍സികള്‍ മുംബൈയില്‍ വ്യാപക പരിശോധന നടത്തിയത്. വിദ്യാര്‍ഥികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയ രേഖാചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തിരച്ചിലില്‍ ഭീകരരെന്ന് സംശയിക്കുന്ന ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Top