Mumbai: Rs 1.40 crore in new notes seized

മുംബൈ: മുംബൈ അന്ധേരിക്കു സമീപം പൊലീസ് നടത്തിയ റെയ്ഡില്‍ 1.40 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി. പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തതില്‍ മുഴുവന്‍ തുകയും.

സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും ഡിസിപി അശോക് ദുധേ പറഞ്ഞു.

Top