വാഹനം ഓടിക്കാൻ കൊള്ളാത്ത നഗരം; ‘ബഹുമതി’ സ്വന്തമാക്കി മുംബൈ

മുംബൈ: ലോകത്ത് വാഹനം ഓടിക്കാന്‍ കൊള്ളാത്ത നഗരം എന്ന ‘ബഹുമതി’ സ്വന്തമാക്കി മുംബൈ. ഈ അടുത്ത് നടന്ന സര്‍വേയിലാണ് മുംബൈയുടെ പേര് വന്നത്. യൂറോപ്പിലെ പ്രമുഖ വാഹനഘടകഭാഗ വില്‍പ്പനക്കാരായ ‘മിസ്റ്റര്‍ ഓട്ടോ’യാണ് ലോകനഗരങ്ങളുടെ ഗതാഗത സൗഹൃദ ഘടകങ്ങളെപ്പറ്റി പഠനം നടത്തിയത്.

ഈ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടു നഗരങ്ങള്‍ മാത്രമാണ് ഇടംപടിച്ചത്. അതില്‍ കൊല്‍ക്കത്ത ഏറ്റവും മോശം നഗരങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ മുംബൈ ഒന്നാം സ്ഥാനത്തെത്തി. ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില്‍ കൊല്‍ക്കത്തയ്ക്ക് 29.99 പോയന്റു കിട്ടിയപ്പോള്‍ മുംബൈയ്ക്ക് ഒരു പോയന്റുമാത്രമാണ് ലഭിച്ചത്.

പൊട്ടിത്തകര്‍ന്ന റോഡുകളും ഇടയ്ക്ക് ഇടയ്ക്കുള്ള വേഗ നിയന്ത്രണ തടസ്സങ്ങളും നീണ്ടുപോകുന്ന ഗതാഗതക്കുരുക്കുകളും ഗതാഗതമര്യാദകളുടെ അഭാവവുമാണ് മുംബൈയിലെത്തുന്ന സഞ്ചാരികളെ വാഹനമോടിക്കുകയെന്ന സാഹസത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത്.

Top