മുംബൈയില്‍ പൊതു ശൗചാലയം തകര്‍ന്ന് വീണു; അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

toilet

മുംബൈ: മുബൈയില്‍ പൊതു ശൗചാലയം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. 25 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. മുംബൈയിലെ ഭണ്ഡൂപ് മേഖലയിലെ കെട്ടിടമാണ് തകര്‍ന്നു വീണത്. ബാബുലാല്‍ ദേവ്ജി (40), ലൗബീന്‍ ജേത്വ (42) എന്നിവരാണ് മരിച്ചത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശൗചാലം വേണ്ട രീതിയില്‍ മുന്‍സിപ്പാലിറ്റി പരിപാലിക്കാത്തതിന്റെ ഫലമായാണ് തകന്ന് വീണതെന്ന ആരോപണവുമുണ്ട്.

രാവിലെ ശൗചാലയത്തിന്റെ ചുമരുകളും മേല്‍ക്കൂരകളും തകര്‍ന്ന് വീഴുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പി.അഖിലേഷ് കുമാര്‍ സിംഗ് പറഞ്ഞു. ശൗചാലയത്തിന്റെ അടിത്തറയടക്കം പൂര്‍ണമായി തകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം നടന്ന് രണ്ട് മണിക്കൂര്‍ ശേഷമാണ് ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയത്. ആറ് മണിക്കൂര്‍ നീണ്ട് നിന്ന പരിശ്രമത്തിന്റെ ഫലമായാണ് മൃതദേഹം പുറത്തെടുത്തത്.

Top