ഗതാഗത നിയമങ്ങള്‍ പാലിക്കുക ; മാതൃകയായി പൂച്ച , വീഡിയോ വൈറലാകുന്നു

Traffic rules

മുംബൈ: ഗതാഗത നിയമങ്ങള്‍ നടപ്പാക്കാൻ രാജ്യത്ത് നിരവധി ബോധവത്കരണ പരിപാടികളും മറ്റ് അനുബന്ധ നടപടികളും അധികൃതർ നടപ്പാകുന്നുണ്ട്. എന്നാൽ മനുഷ്യർക്ക് മനസിലായില്ലെങ്കിലും അതെല്ലാം മനസിലാക്കിയ ഒരാൾ മുംബൈയിലുണ്ട്.

മറ്റാരുമല്ല, ഒരു പൂച്ചയാണ് താരം. തിരക്കേറിയ നഗരത്തിലെ ഒരു റോഡ് മുറിച്ച്‌ കടക്കാനായി സിഗ്നല്‍ ലൈറ്റ് മാറുന്നത് വരെ കാത്തിരിക്കുന്ന ഈ പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മുംബൈ പൊലീസ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് ട്രാഫിക് നിയമം അനുസരിക്കുന്ന പൂച്ചയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പച്ചലൈറ്റ് പ്രകാശിക്കാനായി ക്ഷമയോടെ കാത്തിരുന്ന ശേഷം അനുവാദം കിട്ടിയതോടെ ഇരുവശത്തേക്കും നോക്കി റോഡ് ക്രോസ് ചെയ്യുന്ന പൂച്ച ഗതാഗത നിയമങ്ങൾ അനുസരിക്കാതെ പ്രവർത്തിക്കുന്ന മനുഷ്യർക്ക് ഒരു
മാതൃകയാണ്.

Top