മീ ടു വില്‍ കുടുങ്ങി : നടൻ അലോക് നാഥിനെതിരെ ബലാത്സം​ഗത്തിന് കേസ്

മുംബൈ: ലൈംഗികാരോപണ വിവാദത്തില്‍ നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു. സംഭവത്തില്‍ ഓഷിവാര പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഴുത്തുകാരിയായ വിന്റ നന്ദയാണ് അലോക് നാഥിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയത്.

എഴുത്തുകാരിയും ടിവി സീരിയല്‍ സംവിധായികയുമായ വിന്റ നന്ദ സുദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് അലോക് നാഥ് തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നായിരുന്നു വിന്റ നന്ദയുടെ ഫേസ്ബുക്ക് കുറിപ്പ്.

അതിന് ശേഷം താര എന്ന് സൂപ്പര്‍ഹിറ്റ് പരിപാടിയില്‍ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നുവെന്ന് വിന്റ നന്ദ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ടിവി പ്രവര്‍ത്തകരുടെ സംഘടനയിലെ അംഗങ്ങളാണ്. അതേസമയം സിനിമാ ടിവി താരങ്ങളുടെ അസോസിയേഷനായ സിന്റയും അലോക് നാഥിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Top