സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച 21 കാരൻ അറസ്റ്റിൽ

മുംബൈ: നടൻ സൽമാൻ ഖാന് വധഭീഷണി സന്ദേശമയച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ സ്വദേശി ധക്കദ് രാം വിഷ്‌ണോയി(21) ആണ് പിടിയിലായത്. രാജസ്ഥാൻ പൊലീസുമായി മുംബൈ പൊലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ധക്കദ് രാം വിഷ്‌ണോയിക്ക് ഉണ്ട്. സൽമാന് ഭീഷണിയുള്ളതിനാൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Top