റോഡ് നശിപ്പിച്ചു; 8 എം.എന്‍.എസ് പ്രവര്‍ത്തകരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

arrest

മുംബൈ: മന്ത്രാലയത്തിന് പുറത്തെ റോഡ് നശിപ്പിച്ചതിന് എട്ട് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന (എം.എന്‍.എസ്) പ്രവര്‍ത്തകരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചാണ് മറൈന്‍ഡ്രൈവ് പൊലീസ്‌ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

നഗരത്തിലെ മോശമായ റോഡിന്റെ അവസ്ഥയ്ക്കു പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു എം.എന്‍.എസ് പ്രവര്‍ത്തകരുടെ സംഘം ഇത്തരത്തിലൊരു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. 10 പേരടങ്ങുന്ന എം.എന്‍.എസ് പ്രവര്‍ത്തകരുടെ സംഘം മന്ത്രാലയത്തിന് പുറത്ത് റോഡ് കുഴിക്കുന്ന വീഡിയോ പുറത്തെത്തിയിരുന്നു.

Top