നിസര്‍ഗ അതിതീവ്ര ന്യൂനമര്‍ദ്ദമായി; മുംബൈയില്‍ കനത്ത ജാഗ്രത

മുംബൈ:അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ വൈകിട്ട് മഹാരാഷ്ട്രയുടെ വടക്കന്‍ മേഖലയില്‍ വീശുമെന്നാണ് വിശകലനം.

മുംബൈയിലും പരിസര പ്രദേശങ്ങളിലും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 120 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബൈ തീരത്ത് ഒരു ചുഴലിക്കാറ്റ് വീശുന്നത്.

നിലവില്‍ മുംബൈക്ക് 490 കിലോമീറ്ററിനും സൂറത്തിന് 710 കിലോമീറ്ററിനും ഇടയില്‍ വടക്ക് കിഴക്ക് ദിശയിലാണ് കാറ്റിന്റെ സഞ്ചാരം.പാല്‍ഘറിലെ തീരപ്രദേശങ്ങളില്‍നിന്നു മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ചു. മുംബൈ താനെ നഗരങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

9 യൂണിറ്റ് ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് പേര് നല്‍കിയ ‘നിസര്‍ഗ’ ചുഴലിക്കാറ്റ് ഈ വര്‍ഷത്തെ രണ്ടാമത്തെയും അറബിക്കടലിലെ ആദ്യത്തെയും ചുഴലിക്കാറ്റുമായി മാറും.

Top