മുംബൈയ്ക്ക് ഇനി പുതിയ മുഖം; റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി

മുംബൈ: മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 8 സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിനാണ് അംഗീകാരം. കൊളോണിയല്‍ കാലത്തെ പേരുകള്‍ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ പേര് ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നാകും. മറൈന്‍ ലൈന്‍ സ്റ്റേഷന്റെ പേര് മുംബൈ ദേവി സ്റ്റേഷന്‍ എന്നാക്കി. അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്.

ഡല്‍ഹിക്ക് 2 മെട്രോ കോറിഡോര്‍ കൂടി ഒരുക്കും. യാത്രാ സൗകര്യം കൂടുതല്‍ സുഗമമാക്കാനാണിതെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 20 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും പുതിയ ലൈനുകള്‍. ലജ്പത് നഗര്‍ മുതല്‍ സാകേത് ജി ബ്ലോക്ക് വരെയും ഇന്ദര്‍ലോക് മുതല്‍ ഇന്ദ്രപ്രസ്ഥ വരെയുമായിരിക്കും പുതിയ ലൈനുകളെന്ന് അദ്ദേഹം അറിയിച്ചു.

Top