കൊറോണ; ഇന്ത്യയില്‍ സ്ട്രീമിംഗിന്റെ ദൃശ്യനിലവാരം കുറച്ച് നെറ്റ്ഫ്‌ലിക്‌സ്

Netflix1

മുംബൈ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിലുണ്ടാക്കിയ ഗണ്യമായ വര്‍ധനയെത്തുടര്‍ന്ന് ഇന്ത്യയില്‍ സ്ട്രീമിംഗിന്റെ ദൃശ്യനിലവാരം കുറച്ച് നെറ്റ്ഫ്‌ലിക്‌സ്.

അടുത്ത 30 ദിവസത്തേക്ക് കുറഞ്ഞ ക്വാളിറ്റിയിലാകും ദൃശ്യങ്ങള്‍ കാണാനാകുക. എന്നാല്‍ വീഡിയോയുടെ റെസലൂഷനില്‍ മാറ്റമില്ല. എച്ച്ഡി, 4 കെ റെസലൂഷനുകളില്‍ വീഡിയോകള്‍ കാണാനാകും. എന്നാല്‍ ഇതിനു പണം നല്‍കണം.

ദൃശ്യനിലവാരം കുറച്ചതിലൂടെ 25 ശതമാനം ട്രാഫിക് കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചു. നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍, വൂട്ട്, ആമസോണ്‍പ്രൈം തുടങ്ങിയവയോട് വീഡിയോ സ്ട്രീമിംഗ് ക്വാളിറ്റി കുറയ്ക്കാന്‍ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം ഹോം ക്വാറന്റൈന്‍, വര്‍ക്ക്‌ ഫ്രം ഹോം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായത് സേവനദാതാക്കള്‍ക്കുമേല്‍ അമിത ഭാരം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്വാളിറ്റി കുറയ്ക്കാനുള്ള ആവശ്യം ഉയര്‍ന്നത്.

Top