100 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് : മലയാളിയായ ജ്വല്ലറി ഉടമയെ കണ്ടെത്താനാകാതെ മുംബൈ പോലീസ്

മുംബൈ : കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ മലയാളി വ്യവസായിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് മുംബൈ പോലീസ്.എസ് കുമാര്‍ ജ്വല്ലറി ഉടമ ശ്രീ കുമാര്‍ പിള്ളയാണ് തട്ടിപ്പ് നടത്തി മുങ്ങിയത്.100 കണക്കിനാളുകളാണ് വഞ്ചിതരായത്.സ്ഥിരം നിക്ഷേപകര്‍ക്ക് 16 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പിനിരയാക്കിയത്.

ബാങ്കുകളിലടക്കം മറ്റൊരിടത്തും കിട്ടാത്ത വന്‍ പലിശയും പണം ഇരട്ടിപ്പും പോലുള്ള വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി പണം നിക്ഷേപിച്ചവരാണ് മിക്കവരും.ഇതില്‍ മഹാരാഷ്ട്രക്കാരും മലയാളികളും ഉണ്ട്.1 ലക്ഷം മുതല്‍ 60 ലക്ഷം വരെയുള്ള തുകകളാണ് ഇവര്‍ നിക്ഷേപിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീകുമാര്‍ പിള്ള എസ് എന്‍ ജ്വല്ലറി എന്ന തന്റെ കട പൂട്ടി മുങ്ങാന്‍ ശ്രമിച്ചത്.പണം ചോദിച്ച് ചെന്നവരോട് അവധി പറയുകയും ആത്മഹത്യാ ഭീക്ഷണി മുഴക്കുകയും ചെയ്തു.ഇതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.മഹാരാഷ്ട്ര പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.ശ്രീകുമാര്‍ പിള്ളയെ ഇത് വരെ പോലീസിന് കണ്ടെത്താനായിട്ടില്ല.

 

Top