മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഹാഷിഷുമായി രണ്ട് പേര്‍ പിടിയില്‍

HASHISH-OIL

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുംരണ്ട് കിലോ ഹാഷിഷുമായി രണ്ട് പേരെ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 20 ലക്ഷം രൂപ വില വരുന്ന ഹാഷിഷാണ് സിഐഎസ്എഫ് പിടികൂടിയത്.

വ്യാഴാഴ്ച രാത്രിയായിരുന്നു സിഐഎസ്എഫ് ഇവരെ പിടികൂടിയത്. താരിഖ് ഇര്‍ഫാന്‍ ഇനിയതുള്ള മന്‍സൂരി, സഹിറാ മുഹമ്മദ് താരിഖ് ഇര്‍ഫാന്‍ മന്‍സൂരി എന്നിവരാണ് പിടിയിലായിരിക്കുന്നത്.

പ്രതികളെ നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു കൈമാറിയെന്ന് അധികൃതര്‍ അറിയിച്ചു.

Top