നിര്‍ണായക മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് ടോസ്, ഗുജറാത്തിനെ ബാറ്ററിങ്ങിന് അയച്ചു

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ, മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക ടോസ്. നാണയഭാഗ്യം ലഭിച്ച മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. ഹൃതിക് ഷൊകീന് പകരം കുമാര്‍ കാര്‍ത്തികേയ ടീമിലെത്തി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. ജോഷ്വാ ലിറ്റില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ടീമിലെത്തി. ദസുന്‍ ഷനക, നാല്‍കണ്ഡെ എന്നിവര്‍ പുറത്തായി.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, പിയൂഷ് ചൗള.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, ജോഷ് ലിറ്റില്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ.

പോരാട്ടത്തിന്. ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റതോടെയാണ് രണ്ടാം ഊഴത്തിന് ഇറങ്ങേണ്ടിവന്നത്.

ഉഗ്രന്‍ ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിലേക്കാണ് ഗുജറാത്ത് ഉറ്റുനോക്കുന്നത്. വൃദ്ധിമാന്‍ സാഹയും വിജയ് ശങ്കറും ഡേവിഡ് മില്ലറും ഹാര്‍ദിക്കും അതിവേഗം റണ്‍നേടാന്‍ ശേഷിയുള്ളവരാണ്. അപ്രതീക്ഷിത കുതിപ്പിന്റെ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്ത്യന്‍സ് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നത്. എലിമിനേറ്ററില്‍ ലഖ്‌നൗവിനെ തകര്‍ത്ത് അവര്‍ കരുത്ത് കാട്ടി.

സീസണിലെ ബലാബലത്തിൽ മുബൈയും ഗുജറാത്തും ഒപ്പത്തിനൊപ്പം. ഗുജറാത്ത് ആദ്യ കളിയിൽ 55 റൺസിന് ജയിച്ചു. രണ്ടാം മത്സരത്തിൽ മുംബൈ പകരം വീട്ടിയത് 27 റൺസ് ജയത്തോടെ.

Top