mumbai indians vs bangalore royal challengers

ബംഗളൂരു: ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് നാല് വിക്കറ്റിന്റെ വിജയം. ബംഗളൂരു നേടിയ 143 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കേ ആറ് വിക്കറ്റിനാണ് മുംബൈ മറികടന്നത്.

70 റണ്‍സ് നേടിയ കീറോണ്‍ പോളാര്‍ഡിന്റെ മികച്ച ഇന്നിംഗ്‌സാണ് മുംബൈയ്ക്ക് ജയമൊരുക്കിയത്. 37 റണ്‍സോടെ പോളാര്‍ഡിന് പിന്തുണ നല്‍കിയ കുനാല്‍ പാണ്ഡ്യ പുറത്താകാതെ നിന്നു.

സാമുവല്‍ ബദ്രിയുടെ ഹാട്രിക്കിലൂടെ തുടക്കത്തില്‍ പാളിയ മുംബൈയെ പോളാര്‍ഡും കുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. 33/5 എന്ന നിലയില്‍ നിന്നാണ് ഇരുവരും ക്രീസില്‍ ഒത്തുചേര്‍ന്നത്. 47 പന്തുകള്‍ നേരിട്ട പോളാര്‍ഡ് അഞ്ച് സിക്‌സും മൂന്ന് ഫോറും നേടി. പോളാര്‍ഡാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ നായകന്‍ വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറി മികവിലാണ് ബംഗളൂരു 142 റണ്‍സ് നേടിയത്. കോഹ്ലി 47 പന്തില്‍ 62 റണ്‍സ് സ്‌കോര്‍ ചെയ്തു.

Top