പാറ്റ് കമ്മിന്‍സിന് പകരം ന്യൂസിലന്റ് പേസ് ബൗളര്‍ ആഡം മില്‍നെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

adam-mill

മുംബൈ: പരിക്കേറ്റ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സനു പകരം ന്യൂസിലന്റ് പേസ് ബൗളര്‍ ആഡം മില്‍നെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ ലേലത്തില്‍ 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനെ വാങ്ങാന്‍ ആരുമുണ്ടായിരുന്നില്ല. അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള മില്‍നെ കഴിഞ്ഞ രണ്ട് സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് കളത്തിലിറങ്ങിയിരുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ മുംബൈയുടെ നാല് വിദേശ താരങ്ങളിലൊരാളായി മാറുവാന്‍ താരത്തിനാകുമോ എന്നതില്‍ ഉറപ്പൊന്നുമില്ല. നേരത്തെ ഓസ്‌ട്രേലിയന്‍ താരം നഥാന്‍ കോള്‍ട്ടര്‍ നൈലിനു പരിക്കേറ്റപ്പോള്‍ മറ്റൊരു കീവി താരം കോറേ ആന്‍ഡേഴ്‌സണ്‍ ആണ് പകരക്കാരനായത്.

മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയ ടീമിന് ബംഗളുരുവുമായാണ് അടുത്ത മത്സരം. ഡല്‍ഹിയോടും ചെന്നൈയോടും ഹൈദരാബാദിനോടുമായിരുന്നു ആദ്യമത്സരങ്ങള്‍.Related posts

Back to top