ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത നഷ്ടം; ലസിത് മലിംഗ മത്സരത്തിലില്ല

മുംബൈ: അച്ഛന്‍ അസുഖ ബാധിതനായതിനാല്‍ സ്റ്റാര്‍ പേസര്‍ ലസിത് മലിംഗ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ മത്സരത്തില്‍ കളിക്കാനിറങ്ങില്ല. ശസ്ത്രക്രിയ ആവശ്യമുള്ളതാണ് മലിംഗ അച്ഛനോടൊപ്പം തുടരും. ഐപിഎല്ലിനായി മുംബൈ ഇന്ത്യന്‍സ് ടീം ഇന്ന് യുഎഇയിലെത്തിയിരുന്നു. 36കാരനായ മലിംഗയ്ക്ക് തുടക്കത്തിലെ മത്സരങ്ങല്‍ നഷ്ടമാകുമെന്ന വാര്‍ത്ത ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ താരം കൊളംബോയില്‍ മുടക്കമില്ലാതെ പരിശീലനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനമത്സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണെന്ന് വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ബിസിസിഐ ഇക്കാര്യ സ്ഥിരീകരിച്ചിരുന്നില്ല.

മുംബൈയ്ക്കായി 122 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള മലിംഗ 170 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 19.80 ശരാശരിയാണ് താരം വിക്കറ്റ് വീഴ്ത്തിയത്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിലെ നിര്‍ണായകതാരമാണ് മലിംഗ. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ടീമിന് ചാംപ്യന്‍ഷിപ്പ് നേടികൊടുക്കുന്നതില്‍ നിര്‍ണായകമായിരുന്നു മലിംഗയുടെ പ്രകടനം.

Top