രോഹിത്തിനെ വെല്ലുവിളിച്ച ഓസീസ് നയകന് കിടിലന്‍ മറുപടിയുമായി മുംബൈ ഇന്ത്യന്‍സ്

rohithsharma

മുംബൈ: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ മുംബൈ ഇന്ത്യന്‍സിന്റെ പേര് പറഞ്ഞ് രോഹിത് ശര്‍മയെ സ്ലെഡ്ജ് ചെയ്ത ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്‌ന് മറുപടിയുമായി മുംബൈ ഇന്ത്യന്‍സ് രംഗത്ത്.

ചുറ്റുപാടും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ധ്യാനത്തിലിരിക്കുന്ന രോഹിത്തിന്റെ ഇമോജിയാണ് പെയ്‌നിന്റെ വെല്ലുവിളിക്ക് മുംബൈ മറുപടിയായി നല്‍കിയത്. ഇതിലൂടെ നിങ്ങളുടെ വായിട്ടലക്കലൊന്നും ഹിറ്റ്മാനെ ലക്ഷ്യത്തില്‍ നിന്ന് അകറ്റില്ല എന്ന കിടിലന്‍ മറുപടിയാണ് മുംബൈ ഇന്ത്യന്‍സ് വാക്കുകളില്ലാത്ത ചിത്രത്തിലൂടെ നല്‍കിയത്.

ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ബാറ്റിംഗിനിടെയാണ് പെയ്‌നും ഫിഞ്ചും ചേര്‍ന്ന് മെല്‍ബണിലെ വലിയ ഗ്രൗണ്ടില്‍ സിക്‌സറടിക്കാന്‍ രോഹിത്തിനെ വെല്ലുവിളിച്ചത്. സിക്‌സറടിച്ചാല്‍ ഐപിഎല്ലില്‍ രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സിനെ പിന്തുണക്കാമെന്നായിരുന്നു പെയ്‌നിന്റെ വാക്കുകള്‍. പക്ഷേ പെയ്‌നിന്റെ പ്രകോപനത്തില്‍ വീഴാതിരുന്ന രോഹിത് 63 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് ബൗണ്ടറികള്‍ സഹിതമാണ് രോഹിത് 63 റണ്‍സടിച്ചത്.

Top