രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സിന്‌റെ ജയം. രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം പരാജയവും മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം ജയവും ആണിത്. രാജസ്ഥാനു വേണ്ടി തിളങ്ങാനായത് 70 റണ്‍സെടുത്ത ജോസ് ബട്ലര്‍നു മാത്രമാണ്. കൃണാല്‍ പാണ്ഡ്യ ഒഴികെ മുംബൈക്കായി പന്തെറിഞ്ഞവരില്‍ മറ്റെല്ലാ ബൗളര്‍മാരും വിക്കറ്റ് നേടി.

ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും മുംബൈ ഇന്ത്യന്‍സിന് രാജസ്ഥാന്‍ റോയല്‍സ് വെല്ലുവിളി ഉയര്‍ത്തിയതേയില്ല. 194 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തി. സ്‌കോര്‍ ബോര്‍ഡ് ചലിക്കുന്നതിനു മുന്‍പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടം. രണ്ടാം ഓവറില്‍ സ്മിത്തും (6) പുറത്തായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തായതിനു സമാനമായ രീതിയിലാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ കീഴടങ്ങിയത്. ബുംറക്കെതിരെ ഒരു കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച സ്മിത്തിനെ ക്വിന്റണ്‍ ഡികോക്ക് പിടികൂടി. സഞ്ജുവും മോശം ഷോട്ട് കളിച്ച് പുറത്തായി.

Top