ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് കിംഗ്സ് ഇലവന്‍ പഞ്ചാബ് പോരാട്ടം

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിച്ച് 7.30-ന് അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തിലാണ് മത്സരം.

ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഉള്‍പ്പെടെയുള്ള പഞ്ചാബിന്റെ ബാറ്റിംഗ് നിര ഉജ്ജ്വല ഫോമിലാണ്. മുഹമ്മദ് ഷമി ഉള്‍പ്പടെയുള്ള ബോളിംഗ് നിരയും നിലവാരം പുലര്‍ത്തിയാല്‍ മുംബൈ ബാറ്റ്‌സ്മാന്മാര്‍ വിയര്‍ക്കും.

മുംബൈ നിരയിലാണെങ്കില്‍ പ്രമുഖ താരങ്ങള്‍ ഇതുവരെ ഫോമിലേക്ക് ഉയരാത്തതാണ് പ്രധാന പ്രശ്‌നം. ഹര്‍ദിക് പാണ്ഡ്യ, ക്വിന്റണ്‍ ഡികോക്ക്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഫോമൗട്ടാണ്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ജസ്പ്രീത് ഭുംറയുടേത്. സ്പിന്‍ നിരയുടെ പ്രകടനവും ദയനീയമാണ്. എന്നിരുന്നാലും സ്പിന്‍ നിരയില്‍ രാഹുല്‍ ചഹാറും ക്രൂണല്‍ പാണ്ഡ്യയുമല്ലാതെ മറ്റ് ഓപ്ഷനുകള്‍ മുംബൈയ്ക്ക് ഇല്ല.

Top