ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ജയവുമായി മുംബൈ ഇന്ത്യന്‍സ് കേപ് ടൗണ്‍

സെഞ്ച്വറിയന്‍: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ തകര്‍പ്പന്‍ ജയവുമായി മുംബൈ ഇന്ത്യന്‍സ് കേപ് ടൗണ്‍. പ്രിട്ടോറിയ ക്യാപിറ്റല്‍സിനെ 31 റണ്‍സിന് തകര്‍ത്താണ് കേപ് ടൗണ്‍ വിജയം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേപ് ടൗണ്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തു. മറുപടി പറഞ്ഞ പ്രിട്ടോറിയയ്ക്ക് എട്ടിന് 214ല്‍ എത്താനെ സാധിച്ചുള്ളു.

മറുപടി പറഞ്ഞ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനായി കൈല്‍ വെറൈയന്നേ പുറത്താകാതെ 116 റണ്‍സെടുത്തു. 52 പന്തില്‍ ഏഴ് ഫോറും ഒമ്പത് സിക്‌സും സഹിതമാണ് പ്രിട്ടോറിയയുടെ നേട്ടം. മറ്റാര്‍ക്കും തിളങ്ങാന്‍ കഴിയാതെ പോയതോടെ പ്രിട്ടോറിയ പരാജയപ്പെടുകയായിരുന്നു.

ടോസ് ലഭിച്ച കേപ് ടൗണ്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. വെടിക്കെട്ട് ബാറ്റിംഗുമായി ഓരോ താരങ്ങളും കളം നിറഞ്ഞപ്പോള്‍ കേപ് ടൗണ്‍ മികച്ച സ്‌കോറിലേക്ക് നീങ്ങി. ഓപ്പണര്‍ റയാന്‍ റിക്കെല്‍ടണ്‍ 90 റണ്‍സെടുത്തു. ഡെവാള്‍ഡ് ബ്രെവിസ് പുറത്താകാതെ 66 റണ്‍സ് കൂടി നേടിയപ്പോള്‍ കേപ് ടൗണ്‍ വമ്പന്‍ ടോട്ടലിലേക്ക് എത്തി.

Top