ബാംഗ്ലൂരിന്റെ മുട്ട് കുത്തിച്ച് മുംബൈ ഇന്ത്യൻസ്

.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്ത്. കളിയിൽ നിർണായകമായത് അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ പ്രകടനം തന്നെയായിരുന്നു. എഴുപത്തൊൻപത് റൺസ് നേടി പുറത്താകാതെ നിന്ന സൂര്യ കുമാർ തന്നെയാണ് മുംബൈ ടോപ് സ്കോറർ.

ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഈ കളിയിലെ വിജയത്തോടെ മുംബൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു.

Top