നിര്‍ണായകം; ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 170 റണ്‍സ് വിജയ ലക്ഷ്യം

csk

പുനെ: മുംബൈ ഇന്ത്യന്‍സിന് നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈയ്ക്കെതിരെ 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു.

47 പന്തില്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സുരേഷ് റെയ്നയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ അധികം റണ്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതാണ് ചെന്നൈയെ 170 റണ്‍സിനുള്ളില്‍ ഒതുക്കിയത്.

ചെന്നൈയ്ക്കായി അമ്പാട്ടി റായ്ഡു 35 പന്തില്‍ 46 റണ്‍സും ക്യാപ്റ്റന്‍ ധോനി 21 പന്തില്‍ നിന്ന് 26 റണ്‍സും നേടി. മുംബൈക്കായി മക്ലെനാഗനും ക്രൂണാല്‍ പാണ്ഡ്യയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഹര്‍ദ്ദിക്ക് പാണ്ഡ്യ ഒരു വിക്കറ്റും നേടി. ആറു മത്സരങ്ങളില്‍ അഞ്ചും ജയിച്ച് മികച്ച ഫോമിലുള്ള ചെന്നൈ നിലവില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതാണ്. എന്നാല്‍ ആറില്‍ അഞ്ചും തോറ്റ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഏറ്റവും പിന്നിലാണ് സ്ഥാനം.

Top