കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 13 റണ്‍സ് വിജയം

mumbai

മുംബൈ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 13 റണ്‍സ് വിജയം. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സെടുത്തത്. 39 പന്തില്‍ 59 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, 28 പന്തില്‍ 43 റണ്‍സെടുത്ത എവിന്‍ ല്യൂവിസ് എന്നിവരാണ് മുംബയ്ക്ക് കരുത്ത് പകര്‍ന്നത്. ഹാര്‍ദിക് പാണ്ഡ്യ 20 പന്തില്‍ 35 റണ്‍സുമായി അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്തു.

ഒപ്പണര്‍മാരായ എവിന്‍ ലൂയിസും സൂര്യകുമാര്‍ യാദവും മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. അര്‍ധസെഞ്ചുറി നേടി സൂര്യ കുമാര്‍ യാദവ് സീസണിലെ നാലാം അര്‍ധശതകമാണ് തന്റെ പേരില്‍ കുറിച്ചത്.

ഇതോടെ 10 കളികളില്‍ നിന്ന് 10 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്താണ് കൊല്‍ക്കത്ത. 8 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ.

Top