mumbai on high alert-children-saw-men-weapons

മുംബൈ : നവി മുംബൈയിലെ ഉറാനില്‍ സംശയകരമായ സാഹചര്യത്തില്‍ ആയുധധാരികളെ കണ്ടതായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറിയിച്ചതനുസരിച്ച് മുംബൈയിലും പരിസരത്തും കനത്ത ജാഗ്രത.

മുംബൈ തുറമുഖത്തിനു സമീപമുള്ള നാവികസേനയുടെ ആയുധസംഭരണശാലയ്ക്കു സമീപം ആയുധധാരികളായ അഞ്ചോ ആറോ പേരടങ്ങിയ സംഘത്തെ കണ്ടതായാണ് രണ്ടു വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്ന വിവരം. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ നാവികസേനയും തീവ്രവാദവിരുദ്ധസേനയും മറ്റു സുരക്ഷാ ഏജന്‍സികളും കനത്ത ജാഗ്രതയിലാണ്. മുംബൈ തീരത്ത് നാവിക സേന കര്‍ശന പരിശോധന നടത്തുകയാണ്.

ഉറാനിലെ നാവിക ആസ്ഥാനത്ത് മറൈന്‍ കമാന്‍ഡോകളെ വിന്യസിപ്പിച്ചു. മുംബൈ പൊലീസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അതേസമയം, സംശയകരമായ ഒന്നും തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം.

Top