അബേദ്കര്‍ പ്രതിമയുടെ ഉയരം കൂട്ടാന്‍ മന്ത്രിസഭാ അനുമതി; ചെലവ് 1100 കോടി

മുംബൈ: ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ ഡോ.അബേദ്കറോടുള്ള ആദര സൂചകമായി മഹാരാഷ്ട്രയില്‍ പുതുതായി നിര്‍മാണം പുരോഗമിക്കുന്ന അബേദ്കര്‍ പ്രതിമയുടെ ഉയരം വീണ്ടും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. പ്രതിമയുടെ ഉയരം 100 അടികൂടി വര്‍ധിപ്പിക്കാനാണ് തീരുമാനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഉയരം വര്‍ധിപ്പിക്കാനുള്ള മുംബൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റിയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്.

ആദ്യം 250 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതാണിപ്പോള്‍ 100 അടി കൂടി ഉയര്‍ത്തി 450 അടി ഉയര്‍ത്തിലുള്ള പ്രതിമയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ദാദറിലെ ഇന്ദു മില്‍ പ്രദേശത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന പ്രതിമയുടെ നിര്‍മ്മാണ ചെലവ് ഉയരം വര്‍ധിപ്പിച്ചതിലൂടെ ആകെ 1100 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 350 അടി ഉയരപ്രകാരം മുന്‍ സര്‍ക്കാര്‍ 700 കോടി രൂപയായിരുന്നു പദ്ധതിക്കായി കണക്കാക്കിയിരുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അംബേദ്കര്‍ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി.

Top