മുംബൈയില്‍ വെള്ളപ്പൊക്കം ; ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു

മുംബൈ: മുംബൈ മഹാനഗരത്തില്‍ കനത്ത മഴയെതുടര്‍ന്ന് വെള്ളപ്പൊക്കം. തിങ്കളാഴ്ച രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്ത ശക്തമായ മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ലോവര്‍ പരേല്‍, കുര്‍ള, ഗോരെഗാവ്, ദാദര്‍, കിംഗ് സര്‍ക്കിള്‍, ഷെല്‍ കോളനി, ശിവാജി ചൗക്ക് ഉള്‍പ്പെടെ 26 പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.

ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മുബൈയില്‍ അവശ്യാധന സര്‍വീസുകളല്ലാത്ത എല്ല സര്‍വീസുകളും നിര്‍ത്തിവച്ചതായി കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. മുംബൈ, താനെ, പൂന, റായ്ഗഡ്, രത്‌നാഗിരി ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top