മുംബൈയില്‍ കനത്ത മഴ തുടരുന്നു; ഇന്ന് റദ്ദാക്കിയത് 30 വിമാനങ്ങള്‍

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി. ഇന്ന് റദ്ദാക്കിയിരിക്കുന്നത് 30 വിമാനങ്ങളാണ്. 118 വിമാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. മഴയെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസും താറുമാറായി.

കുര്‍ള, ചുനഭട്ടി, സയണ്‍, തിലക് നഗര്‍, പരേല്‍, ബൈക്കുള, വഡാല, മാട്ടുംഗ, മലാഡ്, ബോറിവ്‌ലി, മുളുണ്ട്, ഭാണ്ടൂപ്പ്, സാന്താക്രൂസ്, ജോഗേശ്വരി, വിക്രോളി, കഞ്ചൂര്‍മാര്‍ഗ് തുടങ്ങി ഏറെ പ്രദേശങ്ങളും വെള്ളത്തിലാണ്

മഴക്കെടുതിയെ തുടര്‍ന്ന് രണ്ടു പേരാണ് മുംബൈയില്‍ മരിച്ചത്. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരാണ് മരണപ്പെട്ടത്.

Top