ബ്ലാസ്‌റ്റേഴ്‌സിന്‌ ഇന്ന്‌ മുംബൈ

FOOTBALL

ത്തോർദ : ഐഎസ്‌എലിൽ എടികെ മോഹൻ ബഗാനോടുള്ള അപ്രതീക്ഷിത തോൽവിയുടെ ആഘാതം മറികടക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മുംബൈ സിറ്റി എഫ്‌സിക്കെതിരെ. ഒന്നാമതുള്ള മുംബൈ സിറ്റിക്കെതിരെ കടുത്ത പോരാട്ടം വേണ്ടിവരും ബ്ലാസ്‌റ്റേഴ്‌സിന്‌.

കഴിഞ്ഞ അഞ്ച്‌ മത്സരങ്ങളിൽ ഒരു ജയംപോലുമില്ല മുംബൈക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്‌. മൂന്ന്‌ തോൽവിയും രണ്ട്‌ സമനിലയും. എടികെ ബഗാനെതിരെ രണ്ടുഗോൾ ലീഡ്‌ നേടിയശേഷം മൂന്നെണ്ണം വഴങ്ങിയാണ്‌ കിബു വികുനയുടെ സംഘം തകർന്നത്‌.

ഇതിനിടയിലും ഗാരി ഹൂപ്പർ മികവിലേക്കെത്തിയത്  ബ്ലാസ്‌റ്റേഴ്‌സിന്‌ ആശ്വാസം പകരുന്നു. എടികെ ബഗാനെതിരെ ഹൂപ്പർ തകർപ്പൻ ഗോൾ നേടിയിരുന്നു.

 

Top