മഴയില്‍ മുങ്ങി മുംബൈ; കൊച്ചുവേളി-ലോകമാന്യതിലക് സര്‍വീസ് റദ്ദാക്കി

മുംബൈ:കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മുംബൈയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. കൊച്ചുവേളിയില്‍നിന്ന് മുംബൈയിലേയ്ക്കുള്ള തീവണ്ടി സര്‍വീസ് റദ്ദാക്കി. ബുധനാഴ്ച രാത്രി 12.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22114)ആണ് റദ്ദാക്കിയത്.

ലോകമാന്യതിലകില്‍നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ലോകമാന്യതിലക്-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22113) വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ടാം ദിവസമായ ബുധനാഴ്ചയും കേരളത്തില്‍ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരികെയുള്ള വണ്ടി സര്‍വീസ് റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചത്.

Top