മുംബൈ തീപിടുത്തം ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി

മുംബൈ: സെന്‍ട്രല്‍ മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 പേര്‍ മരിച്ച സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി.

സംഭവം ഏറെ ദുഃഖമുണ്ടാക്കുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ട്വീറ്റ് ചെയ്ത രാഷ്ട്രപതി അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ അഗ്‌നിശമനസേനാ വിഭാഗത്തെ അഭിനന്ദിക്കുകയും ചെയ്തു.

ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും, പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.

Top