മുംബൈ കമല മില്‍സിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടിത്തം

മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടുത്തം. കമല മില്‍സിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. നാലു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പേര്‍ട്ട് ചെയ്തിട്ടില്ല.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ആറു ദിവസത്തിനിടെ മുംബൈയിലുണ്ടാകുന്ന അഞ്ചാമത് വന്‍ അഗ്‌നിബാധയാണ് ഇത്.

ഞായറാഴ്ച രാവിലെ ഖറില്‍ ഒരു ബ്യൂട്ടി പാര്‍ലറിലും വൈകിട്ട് കണ്ഡിവലിയിലെ ഒരു തുണി ഫാക്ടറിയിലും തീപിടിത്തമുണ്ടായിരുന്നു. തുണി ഫാക്ടറിയിലെ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു ദിവസത്തിനുശേഷം കമല മില്‍സിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിക്കുകയുണ്ടായി.

വ്യാഴാഴ്ച വടക്കുകിഴക്കല്‍ മുംബൈയിലെ തിലക് നഗറില്‍ 15 നില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചിരുന്നു.

Top