മുഖ്യമന്ത്രിയായാലും വെള്ളം അങ്ങനെ വെറുതെ നല്‍കാനാവില്ലെന്ന് ഈ നഗരസഭ

മുംബൈ: മുഖ്യമന്ത്രിയാലും വെള്ളം അങ്ങനെ വെറുതെ നല്‍കാനാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് ബ്രിഹന്‍മുംബൈ നഗരസഭ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഔദ്യോഗിക വസതിയായ ‘വര്‍ഷ’ ബംഗ്ലാവിനെ കുടിശികക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ ഇക്കാര്യം തെളിയിച്ചിരിക്കുന്നുത്. ബംഗ്ലാവിലേക്ക് വെള്ളം എത്തിച്ചയിനത്തില്‍ 7,44,981 രൂപയാണ് നഗരസഭയ്ക്ക് ലഭിക്കാനുള്ളത്.

എത്രയും വേഗം വെള്ളത്തിന്റെ ബില്ല് അടയ്ക്കണമെന്നും അല്ലാത്തപക്ഷം ഇവിടേയ്ക്ക് വെള്ളമെത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും നഗരസഭ മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രിക്കു പുറമേ മറ്റ് 18 മന്ത്രിമാരുടെ ഓഫീസുകളും വസതികളുമെല്ലാം വിവിധ ഇനങ്ങളില്‍ നഗരസഭയുടെ കുടിശികക്കാരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ മന്ത്രിമാര്‍ക്കെല്ലാം നഗരസഭ നോട്ടീസും അയച്ചിട്ടുണ്ട്.

Top