ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈയ്ക്ക് 37 റണ്‍സിന്റെ തോല്‍വി

മുംബൈ: ഐപിഎല്‍ പരമ്പരയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈയ്ക്ക് 37 റണ്‍സിന്റെ തോല്‍വി. 19.2 ഒവറില്‍ 176 റണ്‍സാണ് മുംബൈയ്ക്ക് നേടാനായത്.ഡല്‍ഹി 213 റണ്‍സ് എടുത്തപ്പോഴാണ് മൂംബൈ 176 റണ്‍സ് നേടിയത്.

മുംബൈ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെങ്കിലും ലക്ഷ്യം നേടാനായില്ല. യുവരാജ് 35 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 53 റണ്‍സെടുത്ത് പുറത്തായി. ക്രുണാല്‍ പാണ്ഡ്യ 15 പന്തില്‍ 32 റണ്‍സും, ക്വന്റണ്‍ ഡികോക്ക് 16 പന്തില്‍ 27 റണ്‍സും, കിറോണ്‍ പൊള്ളാഡ് 13 പന്തില്‍ 21 റണ്‍സും എടുത്തെങ്കിലും വിജയം നേടാനായില്ല. മുബൈയ്ക്കായി മിച്ചല്‍ മക്ലെന്‍ഗന്‍ മൂന്നും ബുംറ, ഹര്‍ദിക് പാണ്ഡ്യ, ബെന്‍ കട്ടിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഡല്‍ഹിക്കായി ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടി. 18 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ചുറി നേടിയത്.ശിഖര്‍ ധവാന്‍ 43 റണ്‍സും, കോളിന്‍ ഇന്‍ഗ്രാം 47 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.ഡല്‍ഹിക്ക് വേണ്ടി കാഗിസോ റബാഡും ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതം നേടി.

Top