യുഎസ് റിയാലിറ്റിഷോയില്‍ വിജയം കൊയ്ത് മുംബൈയിലെ വി അണ്‍ബീറ്റബിള്‍

മുംബൈ: യുഎസ് റിയാലിറ്റി ഷോ ആയ അമേരിക്കാസ് ഗോട്ട് ടാലെന്റില്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ഗ്രൂപ് ‘വി അണ്‍ബീറ്റബിളി’ന് അന്താരാഷ്ട്ര നേട്ടം. ഈ വര്‍ഷത്തെ വിജയികളെ അഭിനന്ദിച്ച് അമേരിക്ക ഗോട്‌സ് ഡാലന്റ് ട്വീറ്റ് ചെയ്തു. നൃത്ത വീഡിയോ അടക്കമാണ് ട്വീറ്റ്.
കഴിഞ്ഞവര്‍ഷവും മുംബൈ ടീം മത്സരത്തിനെത്തിയെങ്കിലും നാലാം സ്ഥാനമാണ് നേടിയത്. അന്നും ഇവരുടെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു.

ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അടക്കമുള്ളവര്‍ വി അണ്‍ബീറ്റബിള്‍ ടീമിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. കിരീടം നേടിയതില്‍ രണ്‍വീര്‍ ടീമിനെ അഭിനന്ദിച്ചു. ലോകപ്രശസ്ത സംഗീയ റിയാലിറ്റി ഷോയാണ് അമേരിക്ക ഗോട്ട് ടാലന്റ്. മുംബൈയിലെ ഏറ്റവും പിന്നാക്ക മേഖലകളില്‍ നിന്നുള്ളവരാണ് വി അണ്‍ബീറ്റബിളിലെ അംഗങ്ങള്‍.

Top