ശില്‍പ ഷെട്ടിയെ റിച്ചാര്‍ഡ് ഗിര്‍ ചുംബിച്ച സംഭവം; ശില്‍പയെ കേസില്‍ നിന്നും കുറ്റവിമുക്തയാക്കി

മുംബൈ: 2007ൽ ഒരു പൊതുപരിപാടിയിൽ വെച്ച് ബോളിവുഡ് താരം റിച്ചാർഡ് ഗിർ ശിൽപ ഷെട്ടിയെ ചുംബിച്ച സംഭവത്തില്‍ ചാര്‍ജ് ചെയ്ത ക്രിമിനല്‍ കേസ് മുംബൈ സെഷൻസ് കോടതി റദ്ദാക്കി. വിധി അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട് നടിക്കെതിരെ ചുമത്തിയ ഒരു കുറ്റവും നിലനില്‍ക്കില്ലെന്ന് പറഞ്ഞാണ് കോടതി കേസ് തള്ളിയത്.

കേസിന്റെ വാദത്തിനിടെ ഒരു സ്ത്രീയെ പൊതുസ്ഥലത്ത് വച്ച് സ്പർശിക്കുകയോ മറ്റോ ചെയ്താല്‍ അവളെ കുറ്റവിചാരണ ചെയ്യാന്‍ കഴിയില്ലെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി എസ്‌സി ജാദവ് നിരീക്ഷിച്ചു. ഈ കേസിൽ ശില്‍പ്പ ഷെട്ടയുടെ ഭാഗത്തുനിന്ന് ചുംബിക്കുന്നതിനായി ഏകപക്ഷീയ നീക്കമൊന്നും ഇല്ലായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

ഈ സംഭവത്തില്‍ ഒരു അശ്ലീലതയും കാണാനില്ലെന്നും കോടതി പറഞ്ഞു. ശിൽപ ഒരു സ്ത്രീയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തിയതായി സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

എയ്ഡ്‌സിനെക്കുറിച്ച് ബോധവൽക്കരണം നടത്താനുള്ള ഒരു പരിപാടിയിലാണ് എയ്ഡ്‌സ് ചുംബനത്തിലൂടെ പകരില്ല എന്ന കാര്യം വ്യക്തമാക്കാന്‍ ഹോളിവുഡ് താരം റിച്ചാർഡ് ഗിർ ശിൽപ ഷെട്ടിയെ അവളുടെ കവിളിൽ ചുംബിച്ചത്.

ഗിറിന്റെ നീക്കം പെട്ടെന്ന് ശില്‍പ്പയ ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു അന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇതിന്റെ ഫോട്ടോകള്‍ അന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെ ഒരു പരാതിയെ തുടര്‍ന്ന് ഐപിസി വിവിധ വകുപ്പുകൾ പ്രകാരം 2007-ൽ രാജസ്ഥാനിൽ കേസ് റജിസ്ട്രര്‍ ചെയ്യുകയായിരുന്നു.

ഈ കേസ് പിന്നീട് 2017-ൽ മുംബൈയിലേക്ക് മാറ്റി. കഴിഞ്ഞ വർഷം ജനുവരിയിൽ ഷെട്ടിക്കെതിരായ കേസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. എന്നാൽ ചടങ്ങിലെ മാധ്യമ സാന്നിധ്യത്തെക്കുറിച്ച് ശിൽപയ്ക്ക് നന്നായി അറിയാമെന്നും അവളെ പങ്കാളിയാക്കുന്ന ചുംബനത്തെ എതിർത്തില്ലെന്നും അവകാശപ്പെട്ട് പ്രോസിക്യൂഷന്‍ ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കുകയായിരുന്നു. അതാണ് ഇപ്പോള്‍ തള്ളിയത്.

Top