സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട മൊബൈല്‍ ഗെയിം നിരോധിച്ച് മുംബൈ കോടതി

ല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട മൊബൈല്‍ ഗെയിം നിരോധിച്ച് മുംബൈ ട്രയല്‍ കോടതി. ‘സെല്‍മോന്‍ ഭോയ്’ എന്ന ഗെയിമാണ് സല്‍മാന്‍ ഖാന്റെ ഹര്‍ജി പരിഗണിച്ച് കോടതി താത്കാലികമായി നിരോധിച്ചത്. ഗെയിം തന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും നിരോധിക്കണമെന്നുമായിരുന്നു സല്‍മാന്റെ ഹര്‍ജി.

നടനുമായി ബന്ധപ്പെട്ട മറ്റ് ഗെയിമുകളോ കണ്ടന്റുകളോ നിര്‍മ്മിക്കുന്നതില്‍ നിന്ന് കോടതി സെല്‍മോന്‍ ഭോയ് നിര്‍മിച്ച കമ്പനിയെ തടയുകയും ചെയ്തു. വാഹനം ഓടിച്ച് മാനുകളെയും മനുഷ്യരെയും ഇടിച്ച് കൊല്ലുകയാണ് ഗെയിമിന്റെ രീതി. ഇത് പഴയ കേസുമായി ബന്ധപ്പെട്ടതാണെന്ന് സല്‍മാന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

2002 സെപ്തംബറില്‍ അലക്ഷ്യമായി വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തുകയും മൂന്ന് പേര്‍ക്ക് പരുക്കേല്പിക്കുകയും ചെയ്ത കേസില്‍ സല്‍മാന്‍ ഖാനെതിരെ കോടതി കേസെടുത്തിരുന്നു. 2015ല്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി താരത്തെ അഞ്ച് വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.

അന്ന് തന്നെ ജാമ്യം നേടിയ സല്‍മാന്റെ രക്ഷക്കായി പിന്നീട് ഡ്രൈവര്‍ രംഗത്തെത്തി. താനാണ് അന്ന് വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവര്‍ അറിയിച്ചു. തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2015ല്‍ കോടതി ഈ കേസില്‍ നിന്ന് സല്‍മാനെ പൂര്‍ണമായി ഒഴിവാക്കി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലും സല്‍മാന്‍ പ്രതിയായിരുന്നു.

 

Top