ഐഎസ്എൽ: നിലവിലെ ചാംപ്യൻമാരായ മുംബൈ സിറ്റിക്ക് ജയം; അംഗുലോക്ക് ഇരട്ടഗോൾ

മഡ്ഗാവ് : കഴിഞ്ഞ സീസണിൽ നിർത്തിയിടത്തു നിന്ന് ഇഗോർ അംഗുലോ തുടങ്ങി. തന്റെ മുൻ ക്ലബ് എഫ്സി ഗോവയ്ക്കെതിരെ അംഗുലോ ഇരട്ടഗോൾ നേടിയ ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ സിറ്റി എഫ്സിക്ക് 3–0 ജയം. കഴിഞ്ഞ സീസണിൽ ഗോവയുടെ താരമായിരുന്ന അംഗുലോ 14 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായിരുന്നു.

33–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെയാണു സ്പാനിഷ് താരത്തിന്റെ ആദ്യഗോൾ. 3 മിനിറ്റിനകം വീണ്ടും ലക്ഷ്യം കണ്ടു. 76–ാം മിനിറ്റിൽ ബ്രസീലിയൻ താരം കറ്റാറ്റോ മുംബൈയുടെ ഗോളടി പൂർത്തിയാക്കി. അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകമായിരുന്നു കറ്റാറ്റോയുടെ ഗോൾ. മുംബൈ കോച്ച് ഡെസ് ബക്കിങ്ങാമിന്റെയും ആദ്യ ഐഎസ്എൽ മത്സരമായിരുന്നു ഇത്.

Top