എഫ്സി ഗോവയെ വീഴ്ത്തി മുബൈ സിറ്റി എഫ്സി ‘ഐഎസ്എല്‍’ ഫൈനലില്‍

ബാംബോലിം: ഐഎസ്എല്ലിൽ എഫ്സി ഗോവയെ വീഴ്ത്തി മുബൈ സിറ്റി എഫ്സി ഫൈനലില്‍ പ്രവേശിച്ചു.    സഡന്‍ ഡെത്ത് വരെയെത്തിയ മത്സരത്തില്‍ 6-5നാണ് മുബൈ ഗോവയെ തകര്‍ത്തത്. ആദ്യപാദ സെമിയില്‍ 2-2 സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് നടക്കുന്ന എടികെ മോഹന്‍ ബഗാന്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരത്തിലെ വിജയികളായിരിക്കും കലാശപോരാട്ടത്തില്‍ മുബൈയുടെ എതിരാളികള്‍.

ഷൂട്ടൗട്ടില്‍ ഗോവയ്ക്കു വേണ്ടി ആദ്യ രണ്ടു കിക്കെടുത്ത എഡു ബെഡിയയുടെയും ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്‍റെയും കിക്ക് പാഴായത് മുബൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മുബൈയുടെ ഫെര്‍നന്‍ സന്‍റാനയും യൂഗോ ബൗമയ്ക്കും പിഴച്ചതോടെ കളി ആവേശഭരിതമായി.

ഗോവയ്ക്കു വേണ്ടി ഒമ്പതാം കിക്കെടുത്ത ഗ്ലാന്‍ മാര്‍ട്ടിന്‍സിന് പിഴച്ചു. മുബൈയ്ക്ക് വേണ്ടി കിക്കെടുത്ത റൗളിന്‍ ബോര്‍ജസ് കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മുബൈ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

Top