ഐ.എസ്.എല്ലിൽ മോഹന്‍ബഗാനെ കീഴടക്കി മുംബൈ സിറ്റിക്ക് കന്നി കിരീടം

ഗോവ:ഐ.എസ്.എൽ ഫൈനലിലെ ആവേശ പോരാട്ടത്തില്‍ മോഹന്‍ബഗാനെ കീഴടക്കി മുംബൈ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം. ആദ്യ സീസണ്‍ മുതല്‍ ഐ.എസ്.എല്‍ കളിക്കുന്ന മുംബൈ സിറ്റിയുടെ കന്നി കിരീടത്തിനാണ് ഗോവയിലെ ഫത്തോർഡ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഐ.എസ്.എല്ലില്‍ നാലാം കപ്പ് ലക്ഷ്യമിട്ടിറങ്ങിയ എടികെ മോഹന്‍ ബഗാന് നിരാശയോടെ മടങ്ങാനായിരുന്നു വിധി.മത്സരം ആദ്യ പകുതി പിന്നിട്ടപ്പോള്‍ മോഹൻ ബഗാനും മുംബൈ സിറ്റിയും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ 90 മിനുറ്റ് പൂര്‍ത്തിയാകാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ബിപിന്‍ സിംഗിന്‍റെ ഗോളിലൂടെ മുംബൈ കിരീടത്തിലെത്തുകയായിരുന്നു.

തുടക്കത്തിൽ ഹാവി ഹെർണാണ്ടസിന്‍റെ ഒരു ഫ്രീകിക്കും പിന്നാലെ താരത്തിന്‍റെ ഒരു ഷോട്ടും മുംബൈ ഡിഫൻസിനെ പ്രതിരോധത്തിലാക്കി. മുംബൈ സിറ്റിയെ പന്ത് സൂക്ഷിക്കാൻ വിടാതെ കളിച്ച മോഹൻ ബഗാൻ ആ മികവ് കൊണ്ട് തന്നെ ആദ്യ ഗോൾ നേടുകയായിരുന്നു. 90-ാം മിനിട്ടില്‍ മുംബൈ കിരീടത്തിലേക്കുള്ള തങ്ങളുടെ വിജയഗോള്‍ സ്വന്തമാക്കി. ടീം ഫോര്‍വേഡ് ബിപിന്‍ സിങ്ങാണ് മുംബൈക്കായി വിജയ ഗോള്‍ നേടിയത്.

Top