പൊള്ളാര്‍ഡ് ഷോയില്‍ ജയം കൈപിടിയിലൊതുക്കി മുംബൈ

ന്യൂഡല്‍ഹി: സിക്‌സറുകള്‍ പറത്തിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന വിജയം. ഐ.പി.എല്ലിലെ ‘എല്‍ ക്ലാസിക്കോ’ യുടെ ആവേശം ദൃശ്യമായ മത്സരത്തില്‍ അവസാന പന്തില്‍ രണ്ടു റണ്‍സ് ഓടി നേടിയെടുക്കുകയായിരുന്നു. 34 പന്തില്‍ നിന്ന് എട്ടു സിക്‌സറും ആറു ഫോറുമടക്കം 87 റണ്‍സ് നേടിയ പൊള്ളാര്‍ഡാണ് മുംബൈയുടെ വിജയശില്‍പി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡിക്കോക്കും മികച്ച തുടക്കമാണ് സമ്മാനിച്ചത്.

ഫാഫ് ഡുപ്ലസ്സി (50), മുഈന്‍ അയലി (58), അമ്പാട്ടി റായുഡു (72 നോട്ടൗട്ട്) എന്നിവരുടെ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ ചെന്നൈ 218 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ (87 നോട്ടൗട്ട്) വീരോചിത പ്രകടമാണ് നീലപ്പടക്ക് ജയം സമ്മാനിച്ചത്.

Top