പൗരത്വ നിയമം രാജ്യത്ത് അനിവാര്യം, യാതൊരു വിവേചനവും ബില്ലിലില്ല: സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും ജനരോക്ഷം ആളിക്കത്തുമ്പോള്‍ നിയമത്തെ പിന്തുണച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.

പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യമാണെന്നും യാതൊരു വിവേചനവും ബില്ലിലില്ലെന്നും ഇന്ത്യന്‍ മുസ്ലീംങ്ങള്‍ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വിരാട് ഹിന്ദുസ്ഥാന്‍ സംഘം മുംബൈയില്‍ സംഘടിപ്പിച്ച പൗരത്വ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമത്തെക്കുറിച്ച് നിരവധി തെറ്റദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബില്ലിന്റെ പ്രാധാന്യവും ഉള്ളടക്കവും വിശദീകരിക്കാനായിരുന്നു വിഎച്ച്എസ് സെമിനാര്‍.

1947 ല്‍ കോണ്‍ഗ്രസിന്റെ റെസല്യൂഷനില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അമുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് അതുപോലെ തന്നെ ഗാന്ധിജി അതേ വര്‍ഷത്തില്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ വെച്ച് പറയുകയുണ്ടായി ഹിന്ദുവിനും സിക്കുകാര്‍ക്കും ഇന്ത്യയിലേക്ക് വരാം ഇവിടെയൊന്നും മുസ്ലീം പരാമര്‍ശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top