കണ്ടക്ടര്‍ക്ക് ശബളം നല്‍കേണ്ട; ടിക്കറ്റെടുക്കാന്‍ മെഷീന്‍

മുംബൈയില്‍ ഓടുന്ന ബസുകളില്‍ ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ വേണ്ട. കണ്ടക്ടര്‍ ഇല്ലാതെ ഓടുന്ന 50 എയര്‍ കണ്ടീഷന്‍ഡ് ബസുകള്‍ ഉടന്‍ വരുമെന്നാണ് ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ബെസ്റ്റ്) തീരുമാനിച്ചത്.

ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചായിരിക്കും കണ്ടക്ടര്‍ ഇല്ലാത്ത ബസ്സുകളില്‍ പ്രവേശനം. ബസ്സില്‍ കയറുമ്പോള്‍ നേരത്തെ വാങ്ങിയ പ്രീ പെയ്ഡ് കാര്‍ഡുകള്‍ കാണിച്ച് ബസിന്റെ വെന്‍ഡിങ് മെഷീനിലില്‍ നിന്ന് ടിക്കറ്റെടുക്കാല്‍ സാധിക്കുന്നതായിരിക്കും.

22 സീറ്റോ 29 സീറ്റോ ഉള്ള ബസ്സുകളായിരിക്കും സര്‍വീസില്‍ ഉണ്ടാകുക.

Top