കനത്ത മഴയില്‍ മുംബൈയിലെ ബഹുനില കെട്ടിടം തകര്‍ന്നുവീണു: ഒമ്പത് മരണം

മുംബൈ: മുബൈയിലെ കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകര്‍ന്നുവീണു. ഒമ്പത് മരണം സ്ഥിരീകരിച്ചു. പതിനേഴോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ബിഡിബിഎ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് നിഗമനം. സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപ്പെടുത്തി. ഇനിയും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തകര്‍ന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്ന് കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്. പൊലീസും അഗ്‌നിശമനരക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Top