mumbai -blasters isl match

എസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റ് എഫ്‌സിയെ നേരിടും. സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ മുതല്‍കൂട്ടാകുന്ന മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ല. മുംബൈ ഫുട്‌ബോള്‍ അരീന മൈതാനത്ത് വൈകിട്ട് ഏഴിനാണ് മല്‍സരം.

താരതമ്യേന കരുത്തരാണ് ഇരുടീമുകളും, ഈ സീസണില്‍ തുടക്കം അത്ര മനോഹരമല്ലാതിരുന്ന ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷകള്‍ നിറഞ്ഞ മുന്നേറ്റമാണ് ഇപ്പോഴുള്ളത്. മറ്റൊന്നുമല്ല, സികെ വിനീത് രക്ഷകനായി ഒപ്പംകൂടിയതില്‍

പിന്നെ ആരോണ്‍ ഹ്യൂസിലും അന്റോണിയോ ജര്‍മനിലും മുഹമ്മദ് റാഫിയിലും കണ്ണുനട്ടവരിന്ന്, ഈ മലയാളി ചെറുപ്പക്കാരനില്‍ ടീമിന്റെ പ്രതീക്ഷവയ്ക്കുന്നു.

കൊച്ചിയില്‍ ചെന്നൈയ്‌ എഫ്‌സിയെ 3.1ന് തകര്‍ത്തെറിഞ്ഞ മനോവീര്യമുണ്ട് ബ്ലാസ്റ്റേഴ്‌സിന്. മുംബൈയ്ക്കാകട്ടെ, ഹോംഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നതിന്റെ ആത്മവിശ്വാസം മാത്രമാണുള്ളത്.

പക്ഷെ, ഇതുവരെ കളിച്ച നാല് ഹോംമാച്ചില്‍ ഒരെണ്ണംമാത്രമാണ് വിജയിക്കാനായത്. താരതമ്യേന കരുത്തരല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഗോവയ്‌ക്കെതിരെ സമനിലയും, പത്തിന് നടന്ന മല്‍സരത്തില്‍ പൂനെയോട് തോല്‍വിയും വഴങ്ങിയശേഷമാണ് ബ്ലാസ്റ്റേഴ്‌സിനോട് മുംബൈ മല്‍സരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനെ വിലകുറച്ച്കാണാനില്ലെന്ന് മുംബൈ സിറ്റി എഫ്‌സി കോച്ച് അലക്‌സാഡ്രോ ഗുയിമറസ് തുറന്നുസമ്മതിക്കുന്നു

Top