തമിഴ്നാടിനെ തകര്‍ത്ത് മുംബൈ രഞ്ജി ട്രോഫി ഫൈനലില്‍

മുംബൈ: തമിഴ്നാടിനെ തകര്‍ത്ത് മുംബൈ രഞ്ജി ട്രോഫി ഫൈനലില്‍. മത്സരത്തില്‍ ഇന്നിങ്സിനും 70 റണ്‍സിനുമാണ് മുംബൈയുടെ വിജയം. രഞ്ജി ടൂര്‍ണമെന്റില്‍ 48-ാം തവണയാണ് മുംബൈ ഫൈനലിലെത്തുന്നത്.

മുംബൈയ്ക്ക് വേണ്ടി ഷംസ് മുലാനി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷര്‍ദ്ദുല്‍ താക്കൂര്‍, തനുഷ് കൊടിയാന്‍, മൊഹിത് അവാസ്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.ഒന്നാം ഇന്നിങ്സില്‍ 232 റണ്‍സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിങ്സില്‍ 162 റണ്‍സിന് ഓള്‍ഔട്ടായി. 70 റണ്‍സെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിന് വേണ്ടി രണ്ടാം ഇന്നിങ്സില്‍ ചെറുത്തുനിന്നത്.

Top