ജസ്റ്റിസ് ലോയയുടെ മരണം; തെളിവുകളുണ്ടെങ്കില്‍ പുനഃരന്വേഷണം നടത്തും: നവാബ് മാലിക്‌

മുംബൈ: ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ തെളിവുകളുണ്ടെങ്കില്‍ സി.ബി.ഐ പുനഃരന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക്. തെളിവുകളുമായി ആരെങ്കിലും പരാതി നല്‍കിയാല്‍ കേസില്‍ വീണ്ടും അന്വേഷണമുണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു.

ശിവസേന മന്ത്രിമാരുമായി മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ എന്‍.സി.പി അധ്യക്ഷന്‍ ശരത്പവാറും സംസ്ഥാന ആഭ്യന്തര മന്ത്രി അനില് ദേശ്മുഖും ജസ്റ്റിസ് ലോയ കേസില്‍ പുനഃരന്വേഷണം സാധ്യമാണെന്ന് വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ലോയ കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരെത്ത തള്ളിയിരുന്നു. 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top