റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി മുംബൈ വിമാനത്താവളം അടച്ചു

മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് രാവിലെ 11 മുതല്‍ അഞ്ച് വരെയും ചൊവ്വാഴ്ച ആറു മണിക്കൂറും വിമാനത്താവളം അടച്ചിടും.

ഇന്നും ചൊവ്വാഴ്ചയും മുംബൈയിലൂടെയുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചില വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റു ചില വിമാനങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ വിമാനങ്ങളുടെ സമയം പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Top