മുംബൈ വിമാനത്താവളം; അടച്ചിട്ട റണ്‍വേ നാളെയും തുറക്കില്ല

മുംബൈ: മഴയെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം തെന്നി മാറുകയും തിങ്കളാഴ്ച മുംബൈ വിമാനത്താവളം അടച്ചിടുകയും ചെയ്തിരുന്നു. അടച്ച പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം നാളെയും സാധാരണ ഗതിയിലാകാന്‍ ഇടയില്ലെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട വിമാനം പൂര്‍ണമായും നീക്കംചെയ്യാന്‍ കഴിയാത്തതിനാലാണിത്.

പ്രധാന റണ്‍വേ അടച്ചതുമൂലം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുംബൈയില്‍നിന്നുള്ള 280 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. രണ്ടാമത്തെ റണ്‍വേ ഉപയോഗിച്ച് മാത്രമാണ് ഇപ്പോള്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിവരെ പ്രധാന റണ്‍വേ പ്രവര്‍ത്തിക്കില്ലെന്നത് സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ടവര്‍ക്ക് വിമാനത്താവള അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ജയ്പൂരില്‍നിന്ന് 167 യാത്രക്കാരുമായി എത്തിയ സ്പൈസ്ജെറ്റ് വിമാനം ജൂലായ് ഒന്നിനാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്.

Top