വിമാനത്തില്‍ യുവതി പ്രസവിച്ചു; എത്തിഹാദ് എയര്‍വെയ്‌സ് അടിയന്തരമായി ഇറക്കി

മുംബൈ: യുവതി വിമാനത്തില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് എത്തിഹാദ് എയര്‍വെയ്‌സ് അടിയന്തരമായി മുംബൈയില്‍ ഇറക്കി.

ബുധനാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിലാണ് യുവതി പ്രസവിച്ചതിനെ തുടര്‍ന്ന് വിമാനം ഇറക്കിയത്. അബുദാബിയില്‍ നിന്നും ജക്കാര്‍ത്തയ്ക്കു പോവുകയായിരുന്ന വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Top